മാവേലിക്കര: ഭാര്യാമാതാവ് ക്വാറന്റൈനിലുള്ള ചെങ്ങന്നൂരിലെ വീട്ടിൽ നിന്നു അഭിഭാഷകൻ മാവേലിക്കര കോടതിയിലെത്തി. ഭാര്യാമാതാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ക്വാറന്റൈനിൽ പ്രവേശിച്ചു.
വിദേശത്തു നിന്നെത്തിയ ഭാര്യാമാതാവിനെ ചികിത്സയ്ക്കായി കാറിൽ കൊണ്ടുപോയതും അഭിഭാഷകനാണ്. അഭിഭാഷകൻ കേസിനായി ജൂൺ 3ന് എത്തിയ മാവേലിക്കര കുടുംബ കോടതിയിൽ രണ്ട് ദിവസത്തേക്ക് അഭിഭാഷകരും കഷികളും എത്തേണ്ടെന്ന് കോടതി ബാർ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദ്ദേശം നൽകി.