ചേർത്തല:കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് നടത്തിയ വാഴക്കൃഷി കനത്ത മഴയിൽ നശിച്ചു.
ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ബാങ്ക് വാഴക്കൃഷി നടത്തിയത്.മൂപ്പെത്താത്ത ഏത്തക്കുലകളാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ഒടിഞ്ഞുവീണത്.ബാങ്കിന്റെ കാർഷിക ഉപദേശക സമിതി കൺവീനർ കൂടിയായ ഉദയപ്പനും കൂട്ടരും ഒടിഞ്ഞു വീണ കുലകൾ കിട്ടിയ വിലയ്ക്ക് വിറ്റു തീർത്തു.ഏത്തവാഴയ്ക്കു പുറമേ പൂവനും റോബസ്റ്റയും ഞാലിപ്പൂവനും കൃഷി ചെയ്തിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കപ്പലണ്ടി കൃഷിയും ബന്ദിപൂവ് കൃഷിയും നടത്തിയിരുന്നു.