ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സി.പി.എം ഭരണത്തിലിരിക്കുന്ന പട്ടിക ജാതി സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് തെളിഞ്ഞ സാഹചര്യത്തിൽ ഭരണസമിതി പിരിച്ചുവിടണമെന്ന് വയലാർ ഈസ്​റ്റ്, വെസ്​റ്റ് മണ്ഡലം കോൺഗ്രസ് കമ്മി​റ്റികളുടെ യോഗം ആവശ്യപെട്ടു.ക്രമക്കേടുകളെ കുറിച്ച് വകുപ്പുതലത്തിൽ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കളത്തിൽ മോഹനൻ അദ്ധ്യക്ഷനായി.കെ.ആർ.രാജേന്ദ്രപ്രസാദ്,മധു വാവക്കാട്,ജോണി തച്ചാറ, ടി.എസ്. ബാഹുലേയൻ, എൻ.ഒ. ഔസേഫ്, കെ.പുരുഷൻ, എൻ.ജി. കാർത്തികേയൻ, സി.വിജയൻ, ബാബു പണ്ടാരപ്പട്ടത്തിൽ, വസുമതി, വി.സോമൻ തുടങ്ങിയവർ പങ്കെടുത്തു.