ചാരുംമൂട് : നിലവിലെ മണ്ഡലം പ്രസിഡന്റുമാരെ നീക്കി പുതിയ പ്രസിഡന്റുമാരെ നിയമിച്ചതോടെ നൂറനാട് പഞ്ചായത്തിലെ കോൺഗ്രസിൽ ഭിന്നത രൂക്ഷം.
ചൊവ്വാഴ്ച്ച രാത്രി പടനിലം ജഗ്ഷനിൽ നേതാക്കൾ ഏറ്റുമുട്ടി. ബ്ലോക്ക് സെക്രട്ടറി, മുൻ മണ്ഡലം പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കൾ സ്വകാര്യ ആശുപത്രിയിൽയിൽ ചികിത്സ തേടി. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. നൂറനാട് തെക്ക് മണ്ഡലം പ്രസിഡന്റു സ്ഥാനത്തു നിന്നു പ്രദീപിനെയും വടക്ക് മണ്ഡലത്തിൽ മോഹൻ നല്ലവീട്ടിലിനെയും നീക്കി പുതിയ പ്രസിഡന്റുമാരെ ഡി.സി.സി നോമിനേറ്റ് ചെയ്തിരുന്നു. ഗ്രൂപ്പിന്റെ പേരിൽ പ്രസിഡന്റുമാരെ മാറ്റിയെന്നാണ് ആക്ഷേപം.