തുറവൂർ: ഓൺലൈൻ പഠനത്തിന് അരൂർ മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഓരോ ടെലിവിഷൻ സെറ്റ് വിതരണം ചെയ്ത് ഷാനിമോൾ ഇനീഷ്യേറ്റീവ്. തുറവൂർ എ.ഇ.ഒ. ടി.പി.ഉദയകുമാരി ഷാനിമോൾ ഉസ്മാൻ എം.എൽ.എ.യിൽ നിന്ന് ടെലിവിഷൻ സെറ്റുകൾ ഏറ്റുവാങ്ങി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയും വിധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇവ പൊതുസ്ഥലത്ത് സ്ഥാപിക്കും. എം.എൽ.എമാരുടെയും എംപിമാരുടെയും ഫണ്ടുകൾ വിനിയോഗിച്ച് ടി.വി വാങ്ങാൻ പ്രത്യേക അനുമതി നൽകിയാൽ കുട്ടികളുടെ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് എം. ലിജു, ദിലീപ് കണ്ണാാടൻ, കെ.രാജീവൻ, കെ.മേശൻ,പി.കെ.ഫസലുദ്ദീൻ, ടി.എച്ച്.സലാം തുടങ്ങിയവർ പങ്കെടുത്തു.