വളളികുന്നം: വൃദ്ധമാതാവിനെ സംരക്ഷിക്കാതിരുന്ന മക്കൾക്കെതിരെ കേസ്. വള്ളികുന്നം കടുവിനാൽ പുല്ലേലി തെക്കതിൽ വീട്ടിൽ കാർത്തിക കുട്ടിയമ്മയെ (80) മക്കൾ സംരക്ഷിക്കുന്നില്ലെന്ന് നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് വള്ളികുന്നം പൊലീസാണ് മക്കളായ സുരേന്ദ്രൻ നായർ, ഉഷ, തുളസീധരൻ നായർ, ഗോപിനാഥൻ നായർ, പ്രഭാകരൻ നായർ എന്നിവർക്കെതിരെ കേസെടുത്തത്.
10 മാസമായി കാർത്തിക കുട്ടിയമ്മ അയൽ വീടുകളിലാണ് കഴിഞ്ഞിരുന്നത്. പരാതി കൊടുത്താൽ മക്കൾക്കെതിരെ നിയമനടപടി ഉണ്ടാവുമെന്ന് അറിഞ്ഞതോടെ അമ്മമനസ് അതു വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പരാതി ലഭിച്ച സാഹചര്യത്തിൽ മക്കൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ കെ.എസ്. ഗോപകുമാർ പറഞ്ഞു.