പൂച്ചാക്കൽ: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനായി വിവിധ സംഘടനകൾ വിദ്യാർത്ഥികൾക്ക് ടെലിവിഷനുകളും അനുബന്ധ ഉപകരണങ്ങളും നൽകി. മാക്കേക്കടവ് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങ് ഭഗത് പ്രസാദ് ഉദ്ഘാടനം ചെയ്തു.ഡി.ധർമ്മജൻ, ബൈജു അറുകുഴി, പുരുഷൻ, രാജേഷ്ചിത്രാലയം എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് തൈക്കാട്ടുശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങ് ഡി.സി.സി അംഗം സിബിജോൺ ഉദ്ഘാടനം ചെയ്തു. നിധീഷ് ബാബു, ഗംഗ ശങ്കർപ്രകാശ്, കൈലാസൻ,ജോൺ ജോസഫ് എന്നിവർ പങ്കെടുത്തു. തളിയാപറമ്പ് ഗവ.എൽ.പി സ്കൂളിലെ ചടങ്ങ് സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.ജിബീഷ് ഉദ്ഘാടനം ചെയ്തു. സി.എം.വിമല, സോണി പവേലിൽ, ബേബി ചാക്കോ എന്നിവർ സംസാരിച്ചു.