ph

കായംകുളം: ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളിൽ നടന്നു വരുന്ന കരിമണൽ ഖനനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ടല്ലൂർ സൗത്ത് 12 -ാം വാർഡ് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കണ്ടല്ലൂർ സൗത്ത് മണ്ഡലം വൈസ് പ്രസിഡന്റ്‌ എസ്. അനിലാൽ ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ വിജയൻ കുളങ്ങരശ്ശേരിൽ, ശിവരാജൻ കണ്ണഞ്ചാറ, ഹരി അടുകാട്ട്, സുഗതൻ പത്മാലയം, രവി തുടങ്ങിയവർ പങ്കെടുത്തു.