കായംകുളം: പത്തിയൂർ കുറ്റിക്കുളങ്ങര ക്ഷേത്രത്തിൻ്റെ സദ്യാലയത്തിനോടു ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നി ശമന സേന രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ 10.30 ഓടെ കീരിക്കാട് ദ്വാരകയിൽ ഭാനുമതിയുടെ ഗർഭിണിയായ പശുവാണ് സെപ്റ്റിക് ടാങ്കിന്റെ മേൽമൂടി തകർന്ന് ടാങ്കിൽ അകപ്പെട്ടത്.നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.മാലിന്യം നിറഞ്ഞ് ഇടുങ്ങിയ ടാങ്കും പശുവിന്റെ വലിപ്പവും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. വിവരമറിയിച്ചതിനെ തുടർന്ന്അഗ്നി രക്ഷാ സേനയെത്തി ടാങ്കിന്റെ മുകൾഭാഗം ഇളക്കിമാറ്റി പശുവിനെ രക്ഷപെടുത്തി .