ആലപ്പുഴ: ജലപ്രളയത്തിൽ നദികളിൽ നിന്ന് ഒഴുകിയെത്തിയ മണലും ചെളിയും സമയബന്ധിതമായി നീക്കംചെയ്ത് ആഴം വർദ്ധിപ്പിച്ചാൽ മാത്രമേ തോട്ടപ്പള്ളി സ്പിൽവേയിലൂടെനീരൊഴുക്ക് സുഗമമാക്കാൻ കഴിയുകയുള്ളു എന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷകഫെഡറേഷൻ സംസ്ഥാനപ്രസിഡൻറ് ബേബി പാറക്കാടൻ പറഞ്ഞു. ഇപ്പോൾ നടക്കുന്ന കാറ്റാടിമരം മുറിക്കലും കരിമണൽ ഖനനവും കർഷക താൽപ്പര്യത്തിനു ഉതകുന്നതല്ലന്നുംകർഷകരെ സർക്കാർ കബിളിപ്പിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു.