അമ്പലപ്പുഴ: ഫേസ്ബുക്കിലൂടെ മന്ത്രി ജി.സുധാകരനെ അപമാനിക്കാൻ ശ്രമിച്ചതിന് വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പായൽ കുളങ്ങര പുത്തൻ പറമ്പ് വീട്ടിൽ സുന്ദർജിയെ (44) ആണ് പുന്നപ്ര എസ് .എച്ച് . ഒ പി .വി . പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.

തോട്ടപ്പള്ളി പൊഴിയിൽ നിന്ന് കരിമണൽ ഖനനത്തിന് ചവറ ഐ. ആർ. ഇയ്ക്ക് നൽകിയ കരാർ സർക്കാർ പിൻവലിക്കണമെന്ന് മന്ത്രി ജി .സുധാകരൻ പറഞ്ഞതായി ഒരു പഴയ പത്രത്തിൽ വന്ന വാർത്തയുടെ കട്ടിംഗ് കഴിഞ്ഞ 9 ന് ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രിയുടെ ഓഫീസ് സുന്ദർജി ക്കെതിരെ പുന്നപ്ര പൊലീസിൽ പരാതി നൽകി. മറ്റാരോ അയച്ച ഫേസ് ബുക്ക് പോസ്റ്റ് താൻ ഫോർവേഡ് ചെയ്യു കയായിരുന്നു എന്നാണ് ഇയാൾ പൊലിസിനോട് പറഞ്ഞത്. ഇതിനെപ്പറ്റി സൈബർ സെല്ലിന്റ സഹായത്തോടെ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.