ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജരും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കൊപ്പാറ എസ്.നാരായണൻ നായരുടെ ഛായാചിത്രം സ്കൂൾ ഓഫീസിൽ അനാഛാദനം ചെയ്തു. നാരായണൻ നായരുടെ 11-ാം ചരമവാർഷികദിനമായിരുന്ന ഇന്നലെ സ്കൂൾ മാനേജർ കെ.എ. രുഗ്മിണിയമ്മ അനാഛാദന കർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അഷറഫ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ വള്ളികുന്നം ദേവദാസിനെ പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ ആദരിച്ചു. ഹെസ്മിസ്ട്രസ് ജി.കെ.ജയലക്ഷ്മി,സ്റ്റാഫ് സെക്രട്ടറി സി.അനിൽകുമാർ, പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്.ജമാൽ, കെ.എൻ. അശോക് കുമാർ, ശിവപ്രകാശ്,കെ.എൻ.അനിൽകുമാർ, എ.ജി.മഞ്‌ജുനാഥ്, കെ.എൻ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.