 നവീകരണം കടപുഴ മുതൽ കൊല്ലകടവ് വരെ

കൊല്ലം: കൊല്ലം - തേനി ദേശീയപായിലെ കടപുഴ മുതൽ ആലപ്പുഴയിലെ കൊല്ലകടവ് വരെ ആധുനിക രീതിയിൽ നവീകരിക്കാൻ 30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ദേശീയപാത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പ് സാമ്പത്തിക വർഷത്തേക്കാണ് തുക അനുവദിച്ചത്. അടുത്ത കാലത്ത് നവീകരണം പൂർത്തീകരിച്ച മാങ്കാങ്കുഴി ​- കൊച്ചാലുംമൂട് ഭാഗം ഒഴിച്ചാണ് തുക വകയിരുത്തിയത്. നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. പ്രദേശങ്ങളുടെ സ്വഭാവം അനുസരിച്ച് 5.79 മീറ്റർ മുതൽ 7.9 മീറ്റർ വരെ വീതിയിൽ ആധുനിക രീതിയിലാണ് നിർമ്മാണം.

റോഡിനൊപ്പം ഓടകൾ, റീട്ടെയിനിംഗ് വാൾ, വളവുകളിലെ അപകടം ഒഴിവാക്കുന്നതിനുള്ള നിർമ്മാണങ്ങൾ, കടപുഴ -ഭരണിക്കാവ് -വയ്യാങ്കര -താമരക്കുളം - ചുനക്കര ഭാഗങ്ങളിൽ തറയോടുകൾ, റോഡ് സുരക്ഷാ പ്രവൃത്തികളായ സീബ്രാലൈൻ, റിഫ്‌ളക്ടറുകൾ, മെറ്റൽ ബാം ക്രാഷ് ബാരിയർ, സോളാർ ബ്ലിങ്കേഴ്‌സ്, അപകട സൂചന നൽകുന്ന സൈൻ ബോർഡുകൾ, തുടങ്ങി ആധുനിക രീതിയിലുള്ള നിർമ്മാണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വീതി: 5.79 - 7.9 മീറ്റർ