ആലപ്പുഴ : മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം കളക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാവേലിക്കര താലൂക്ക് പരാതി പരിഹാര അദാലത്തിൽ 80 ശതമാനം കേസുകളിലും തീർപ്പായി. കൊവിഡ് പശ്ചാത്തലത്തിൽ ആദ്യമായാണ് പരാതി പരിഹാര അദാലത്ത് ഓൺലൈനായി സംഘടിപ്പിച്ചത്. ആകെ 54 കേസുകൾ പരിഗണിച്ചു. മുഴുവൻ കേസുകളും കളക്ടർ എ.അലക്സാണ്ടർ നേരിട്ട് കേട്ടാണ് തീർപ്പാക്കിയത്. തീർപ്പാകാത്ത കേസുകൾ നടപടികൾക്കായി അതത് വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥർക്ക് കൈമാറി. മാവേലിക്കര താലൂക്കിലെ 20 അക്ഷയ സെന്ററുകൾ വഴിയാണ് കളക്ടർ പരാതിക്കാരുമായി നേരിട്ട് സംവദിച്ചത്. അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ജെ.മോബി, ഡെപ്യൂട്ടി കളക്ടർ സ്വർണ്ണമ്മ, എന്നിവർ പങ്കെടുത്തു.