പൂച്ചാക്കൽ : കടപൂട്ടി വീട്ടിലേക്ക് മടങ്ങിയ വ്യാപാരിക്ക് മദ്യപസംഘത്തിന്റെ മർദ്ദനമേറ്റു.ഉളവയ്പ് കൊല്ലശേരിൽ ജയകുമാറാണ് ആക്രമണത്തിന് ഇരയായത്.

ജയകുമാറിന്റെ വീടിന്റെ ജനാല ചില്ലുകൾ അടിച്ചു തകർക്കുകയും മുൻവശത്തെ വാതിലുകൾ ചവിട്ടി പൊളിക്കാനും ശ്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് മർദ്ദിച്ചതെന്നും, ഭയന്നു വിറച്ചു പോയ സ്ത്രീകളേയും അക്രമിസംഘം ഭീഷണിപ്പെടുത്തിയെന്ന് ജയകുമാർ പറഞ്ഞു. ജയകുമാറിനെ തുറവൂർ ഗവ.ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം, എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു .

ജയകുമാറിനെ മർദ്ദിച്ചതിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ യൂണിറ്റ് പ്രതിഷേധിച്ചു.