ആലപ്പുഴ : കൊവിഡ് പശ്ചാത്തലത്തിൽ,ആലപ്പുഴ ഗവ. സർവന്റ്സ് കോ-ഒാപ്പറേറ്റീവ് ബാങ്കിൽ ഇടപാടുകാരുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തും. ഇൻഫ്രാ റെഡ് തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച്, സാനിട്ടൈസർ, മാസ്ക് ഉറപ്പുവരുത്തി നിയന്ത്രണങ്ങൾക്ക് വിധേയമായേ ഇടപാടുകാരെയും ബാങ്കിനുള്ളിൽ കയറ്റുകയുള്ളൂ.
ഇൻഫ്രാ റെഡ് തെർമോമീറ്റർ ഉപയോഗിച്ചുള്ള പരിശോധന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എൻ. അരുൺകുമാർ, വൈസ് പ്രസിഡന്റ് എസ്.പ്രദീപ്, ബാേർഡംഗങ്ങളായ റീനാമാത്യു, ടി.മനോജ്, മിനിമോൾ വർഗ്ഗീസ്, സെക്രട്ടറി ആർ. ശ്രീകുമാർ, അസി. സെക്രട്ടറി വി. വത്സല, എം.പി. ഗിരിപ്രസാദ് എന്നിവർ പങ്കെടുത്തു.