ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 5027 പേർ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 72ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 16ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഏഴും കായംകുളം ഗവ. ആശുപത്രിയിൽ നാലും പേരാണ് നിരീക്ഷണത്തിലുള്ളത്. ഹോം ക്വാറന്റൈനിൽ നിന്ന് 455 പേരെ ഒഴിവാക്കിയപ്പോൾ 445 പേർ ഇന്നലെ പുതുതായി എത്തി. ഇരുപത്തിയഞ്ച് ദിവസത്തിനുള്ളിൽ ജില്ലക്ക് ആശ്വാസംപകരുന്നതാണ് ഇന്നലത്തെ പരിശോധന ഫലം. പുതിയതായി ആർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും കുറവുണ്ടായി.