അമ്പലപ്പുഴ:പുന്നപ്ര വടക്ക് പഞ്ചായത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്, മേശ, കസേര എന്നിവ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാരുടെനേതൃത്യത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പാർലമെന്ററി പാർട്ടി ലീഡർ ഷേർളി സാബു, ഗോപിനാഥൻ, മേരി ജാൻസി, ടിന്റു , യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി സാജൻ എന്നിവർ നേതൃത്വം നൽകി.