കുട്ടനാട് : വീട്ടിൽ ടിവി ഇല്ലാതെ വന്നതോടെ ഓൺലൈൻ പഠനം മുടങ്ങുന്നതോർത്ത് സങ്കടത്തിലായ രണ്ട് നാലാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സഹായവുമായി കുട്ടമംഗലം സഹകരണബാങ്ക്. രണ്ട് പേരുടെയും വീടുകളിൽ ബാങ്ക് ടിവി എത്തിച്ചു നൽകി.
പഠനത്തിൽ മികവ് പ്രകടിപ്പിക്കുന്ന വിദ്യാർത്ഥിനികളുടെ വീട്ടിൽ ടിവിയില്ലാത്ത കാര്യം ബാങ്ക് പ്രസിഡന്റ് അനിൽകുമാറിന്റെയും മറ്റ് ബോർഡ്അംഗങ്ങളുടേയും ശ്രദ്ധയിൽപ്പെട്ടതോടെയാ്ണ സഹായവുമായി രംഗത്തെത്തിയത്.
ബാങ്ക് അധികൃതരുടെ തീരുമാനത്തിൽ നാട്ടുകാരും സന്തോഷത്തിലാണ്.
പര്സിഡന്റ് കെ.എസ് അനിൽകുമാർ, ബോർഡ് അംഗങ്ങളായ എ.ആർ മണിക്കുട്ടൻ,ടി.വിരാജീവ്, ദേവദാസ്, കെ.ജി റാവു എന്നിവർ ചടങ്ങിൽ പങ്കെടുത്തു