മാരാരിക്കുളം:പൂട്ടിക്കിടക്കുന്ന പാതിരപ്പള്ളി എക്സൽ ഗ്ലാസ് ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറിക്ക് മുന്നിൽ ബി.ഡി.വൈ.എസ് പ്രവർത്തകർ പ്രതിഷേധ സംഗമം നടത്തി.ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ ആഹ്വാനപ്രകാരമാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തിയത്.കഴിഞ്ഞ എട്ടു വർഷമായി പൂട്ടിക്കിടക്കുന്ന ഈ ഫാക്ടറി തുറന്ന് പ്രവർത്തിച്ചിച്ചാൽ ആയിരത്തോളം ആളുകൾക്ക് നേരിട്ടും അത്രത്തോളം പേർക്ക് അല്ലാതെയും തൊഴിൽ ലഭിക്കും.തൊഴിൽ നഷ്ടപ്പെട്ട് വരുന്ന 3 ലക്ഷത്തിലധികം വരുന്ന പ്രവാസികകൾക്കും ചെറുപ്പക്കാർക്കും തൊഴിൽ ലഭിക്കും.അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ എല്ലാം തുറന്ന് പ്രവർത്തിച്ചാൽ നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നതോടൊപ്പം സ്വയം പര്യാപ്തത കൈവരിക്കാനും കഴിയുമെന്ന് ആവശ്യമുയർത്തിയായിരുന്നു പ്രതിഷേധം. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പ്രതിഷേധ സംഗമം ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.അനിയപ്പൻ അരൂർ ഉദ്ഘാടനം ചെയ്തു.ബി.ഡി.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ആര്യൻ ചള്ളിയിൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് സതീഷ് കായംകുളം അദ്ധ്യക്ഷനായി. ജില്ലാകമ്മറ്റിയംഗം അനിൽരാജ് പീതാംബരൻ,കെ.പി.സുധി
എന്നിവർ പങ്കെടുത്തു.