ചേർത്തല : ഓൺലൈൻ പഠനത്തിന് തുണയായി സർക്കിൾ സഹകരണ യൂണിയനും സഹകര ബാങ്കുകളും.താലൂക്കിൽ പഠനത്തിനായി ബുദ്ധിമുട്ടുന്ന, ടി.വിയും അനുബന്ധ ഉപകരണങ്ങളുമില്ലാത്ത കുട്ടികൾക്കായി 580 ടി.വികളാണ് വിതരണം ചെയ്യുന്നത്.താലൂക്കിൽ 53 സഹകരണബാങ്കുകൾ അടക്കം 60 സഹകരണ സ്ഥാപനങ്ങളാണുള്ളത്.ഓരോ ബാങ്കിന്റെയും ശേഷിയും താത്പര്യവുമനുസരിച്ചാണ് ടി.വി വാങ്ങി നൽകുന്നത്.ബാങ്ക് പരിധിയിലുള്ള അർഹരായ വിദ്യാർത്ഥികൾക്കാണ് ഇതു നൽകും.അതാത് പ്രദേശങ്ങളിലെ സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകർ നൽകുന്ന പട്ടികയും പരിഗണിക്കുന്നുണ്ട്.വിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥനയിൽ സഹകരണ വകുപ്പ് സംസ്ഥാനതലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് താലൂക്കിലും പദ്ധതി നടപ്പിലാക്കുന്നത്.വകുപ്പു തലത്തിൽ വിതരണക്കാരുമായി ചർച്ചകൾ നടത്തി പരമാവധി വിലകുറച്ച് അവരെയും സംരംഭത്തിൽ പങ്കാളികളാക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.ഇതിനു പുറമെ ടാബും സമാഹരിച്ചു നൽകും.
അർഹരായ വിദ്യാർത്ഥികൾക്ക് തന്നെ ടി.വിയും അനുബന്ധ ഉപകരണങ്ങളും എത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാർ(ജനറൽ) കെ.ദീപുവും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബുവും പറഞ്ഞു.ടി.വി നൽകുമ്പോൾ കേബിൾ കണക്ഷനും സൗജന്യമായി നൽകാനുള്ള നടപടികളും ഒരുക്കുന്നുണ്ട്.