അരൂർ: കൊവിഡ് കാലത്തെ കെ.എസ്.ഇ.ബി.യുടെ കൊള്ള അവസാനിപ്പിക്കുക, അമിതമായ വൈദ്യുതി ചാർജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് അരൂർ നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അരൂർ കെ.എസ്.ഇ.ബി.ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. പോൾ കളത്തറ, വി.കെ. മനോഹരൻ, ഉഷാ അഗസ്റ്റിൻ, എസ്.എം.അൻസാരി, സി.കെ.പുഷ്പൻ എന്നിവർ സംസാരിച്ചു.