ചേർത്തല:കടക്കരപ്പള്ളി ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ ഭാരതീയ ചികിത്സാ വകുപ്പും കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തും സംയുക്തമായി വീടുകളിലും കൊറോണ കെയർ സെന്ററുകളിലും നിരീക്ഷണത്തിൽ കഴിയുന്ന 60ലധികം പേർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.ആയൂർ രക്ഷാ ക്ലിനിക്ക് വഴി പ്രതിരോധ ശേഷി കൂടുന്നതിനുള്ള മരുന്നുകളും ദിവസേന നൽകുന്നുണ്ട്.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ഷീബയുടെ നിർദ്ദേശാനുസരണം ആയുർവേദ-മാനസിക രോഗ ചികിത്സ വിദഗ്ദയായ ഡോ.ടി.റെജീന നിരീക്ഷണത്തിൽ കഴിയുന്നവർക്കായി ടെലി കൗൺസിലിംഗും നടത്തുന്നുണ്ട്.മാനസിക വെല്ലുവിളി നേടുന്നവർക്കുള്ള പ്രത്യേക മനോരോഗ ചികിത്സ,പഠന നിലവാരം കുറഞ്ഞ വിദ്യാർത്ഥികൾക്കുള്ള ആയുർവേദ ചികിത്സ എന്നീ പ്രത്യേക പ്രോജക്ടുകളും ഡിസ്പെൻസറിയിൽ ആരംഭിച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.ഫോൺ:9495143180.