karimanal-darna

ആലപ്പുഴ : തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് നേതൃത്വം കൊടുക്കുന്ന ഇടതു സർക്കാർ പ്രളയത്തെ തങ്ങളുടെ അഴിമതിയുടെ മറയാക്കി മാറ്റിയെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ അഭിപ്രായപ്പെട്ടു. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖനന സ്ഥലത്തേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖനന സ്ഥലത്തിന് നൂറു മീറ്റർ അകലെയായി പോലീസ് ബാരിക്കേഡുകൾ കെട്ടി മാർച്ച് തടഞ്ഞു.കെ.നൂറുദ്ദീൻ കോയ അധ്യഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിനു ചുള്ളിയിൽ ,എം.പി.പ്രവീൺ,ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം,എസ് സുബാഹു, എസ്. പ്രഭുകുമാർ,ജില്ലാ പഞ്ചായത്ത് അംഗം എ.ആർ കണ്ണൻ,ടി.എ.ഹാമീദ്,എം.പി.മുരളി കൃഷ്ണൻ,ഷാജി ഉടുമ്പാക്കൽ,റഹീം വെറ്റക്കാരൻ, നൈഫ് നാസർ, എം മനീഷ്, പി.എ.ഇജാസ്,ബി ശ്യം ലാൽ, എൻ ഷിനോയി, വിഷ്ണു സനൽ,അൻസിൽ ജലീൽ,വിശാഖ് വിജയൻ,വി.വിപിൻകുമാർ,നജീഫ്,ആര്യാകൃഷ്ണ,വിഷ്ണു ഭട്ട് ,ബിജു തോമസ്,നിഷാദ് എന്നി​വർ സംസാരി​ച്ചു.