joel

പൂച്ചാക്കൽ: ഇന്നലെ ഉച്ചതിരിഞ്ഞ് ഇലക്ട്രിസിറ്റി ഓഫീസിൽ നിന്നും അസി.എൻജിനിയർ കെ.വി.സനിലും, സബ് എൻജിനിയർ ജയചന്ദ്രനുമുൾപ്പെടെയുള്ളവർ വന്ന് വീട്ടിലേക്ക് കറ്ണട്കണക്ഷൻ കൊടുത്തപ്പോൾ ജോയൽ അമ്പരന്നു പോയി. എന്താണ് സംഭവിക്കുന്നതെന്ന് ഒരു എത്തുംപിടിയുമില്ല.

പാണാവള്ളി പഞ്ചായത്ത് പത്താം വാർഡിലെ മാവുങ്കൽ വെളിവീട്ടിൽ മുത്തശി അമ്മിണിയുമൊത്താണ് ഈ പത്താം ക്ലാസുകാരന്റെ താമസം. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥിയാണ്.അയൽ വീടുകളിലെല്ലാം കറണ്ടും ടിവിയുമുള്ളപ്പോൾ ജോയലിന് ഇതു രണ്ടും അപ്രാപ്ണയമായിരുന്നു,. ദാരിദ്ര്യം തന്നെ കാരണം. , ഓൺലൈൻ വിദ്യാഭ്യാസം തന്നെ സംബന്ധിച്ച് സ്വപ്നം മാത്രമാണെന്ന് കരുതി സങ്കടപ്പെട്ടിരിക്കുകയായിരുന്നു ജോയൽ . കറണ്ട് കണക്ഷൻ കിട്ടി അര മണിക്കൂർ കഴിഞ്ഞപ്പോൾ ആവശ്യത്തിന് ബൾബുമായി പ്രഥമാദ്ധ്യാപിക സ്വപ്ന ടീച്ചറും ഫാനുമായി ഒന്നര കിലോമീറ്റർ നടന്ന് പ്രിൻസിപ്പൽ എ.ഡി.വിശ്വനാഥനും വീട്ടിലേക്കെത്തിഗീതാനന്ദപുരത്തെ കേബിൾ ടി.വി. സർവ്വീസ് നടത്തുന്ന 'മീഡിയവിഷനിലെ ദിപുവും സുമോദും എത്തി നെറ്റ് കണക്ഷൻ റെഡിയാക്കി. വൈകിട്ട് നാലിന് സ്ക്കൂൾ മാനേജർ കെ.എൽ.അശോകൻ ടിവി.സെറ്റും കൊണ്ടുവന്നു. അഞ്ചു മിനിറ്റിനു ശേഷം വീട്ടിൽ ഓൺലൈൻ ക്ലാസ് ടി.വി.യിലൂടെ ജോയൽ കണ്ടു തുടങ്ങി.വീട്ടുമുറ്റത്ത് നടന്ന ചെറിയ ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ശശികുമാർ ,കൗൺസിലർമാരായ ബിജുദാസ് ,ടി.സത്യൻ, ശാഖ പ്രസിഡന്റ് കൊട്ടടി, വൈസ് പ്രസിഡന്റ് വി.പി.ദിനേശൻ, തുടങ്ങിയവർ പങ്കെടുത്തു.