മാവേലിക്കര: കേരള സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡറേഷന്റെ ത്രിവേണി സ്കൂൾ മാർക്കറ്റ് - 2020ന്റെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര ത്രിവേണി മെഗാ മാർട്ടിൽ മാവേലിക്കര കാർഡ് ബാങ്ക് പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ നിർവഹിച്ചു. കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡംഗം കെ.മധുസൂദനൻ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ പ്രസന്ന ബാബു, റീജിയണൽ മാനേജർ ആർ.ജയകുമാർ, ജില്ലാ കോ ഓഡിനേറ്റർ ബി.ദിലീപ്, എസ്.ജ്യോതി കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ കുട്ടികൾക്ക് ആവശ്യമായ എല്ലാ സാമഗ്രികളും പൊതുവിപണിയേക്കാൾ വിലക്കുറവിൽ ത്രിവേണി സ്കൂൾ മാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. സഞ്ചരിക്കുന്ന ത്രിവേണി മാർക്കറ്റിലും നോട്ട് ബുക്കുകൾ ലഭിക്കും.