ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തകഴി പഞ്ചായത്ത് ഓഫീസിന് മുൻവശം പെഡൽ ഓപ്പറേറ്റിംഗ് സാനിട്ടൈസർ ഡിസ്പെൻസർ സംവിധാനം സ്ഥാപിച്ചു . യൂത്ത് മൂവ്മെൻറ് യൂണിയൻ കൺവീനർ പിയൂഷ് പ്രസന്നൻ ആണ് ഇത് സംഭാവന നൽകിയത് . പഞ്ചായത്ത് പ്രസിഡൻ്റ് അംബിക ഷിബു ഉദ്ഘാടനം ചെയ്തു കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ. സുപ്രമോദം , പീയുഷ് പി . പ്രസന്നൻ , വികാസ് ,സനൽ കുമാർ ,14-ാം നമ്പർ ശാഖ പ്രസിഡൻ്റ് രാജൻ , സെക്രട്ടറി സഹദേവൻ ,3335 ശാഖ വൈസ് പ്രസിഡൻ്റ് ഉത്തമൻ ,കളത്തിപ്പാലം ശാഖാ സെക്രട്ടറി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.