ചേർത്തല : തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ പുത്തനങ്ങാടി പുളിക്കേച്ചിറ തോടിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഏറെനാളായി തോടിനെ സംബന്ധിച്ചുളള അതിർത്തി തർക്കത്തിന് തണ്ണീർമുക്കം-മുഹമ്മ പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ തമ്മിൽ നടത്തിയ ചർച്ചയിൽ പരിഹാരമായി. ജലസേചന വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. പഴയ കാലത്ത് ആലപ്പുഴ കോട്ടയം എറണാകുളം വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന കേവുവളളങ്ങൾ അടുപ്പിക്കുന്ന കടവുമായിരുന്നു പുത്തനങ്ങാടി തോട്. തോടിന്റെ പുനർ നിർമ്മാണത്തോടെ പുത്തനങ്ങാടിയുടെ വികസനത്തിന് പുതിയ പാതതുറക്കും. പുളിക്കച്ചിറ കടവിൽ നടന്ന ചടങ്ങ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷനായി.സുധർമ്മസന്തോഷ്,ജയാമണി,എൻ.വി.ഷാജി,കെ.ആർ.യമുന,വാരണം ബാങ്ക് പ്രസിഡന്റ് അഡ്വ.പി.എസ്.ഷാജി ,എം.സി.ടോമി, അസിസ്റ്റന്റ് എഞ്ചിനീയർ സ്മിതി എന്നിവർ പങ്കെടുത്തു.