വള്ളികുന്നം: വള്ളികുന്നം വട്ടക്കാട് യൂത്ത് ലീഗ് വായനശാലയിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു. മുൻ എം പി അഡ്വ: സി എസ് സുജാത ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിരാ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ വിജയകുമാർ, എ അമ്പിളി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഇ റസിയ, ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ഇലിപ്പക്കുളം രവീന്ദ്രൻ, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ്‌ ബി ഷാനവാസ്‌, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം വി കെ ശ്രീകുമാർ, എൻ മോഹൻകുമാർ, സ്കൂൾ എച്ച് എം സുലേഖാ സലിം, ബിജു ടി പി. എസ് എം സി ചെയർമാൻമാരായ കെ വി അഭിലാഷ് കുമാർ, എസ് വേണു, എസ് ജോയ്കുട്ടി. വായനശാലാ പ്രസിഡന്റ്‌ ജി ശശിധരൻ പിള്ള സെക്രട്ടറി എസ് എസ് അഭിലാഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മണക്കാട്ട് കുറ്റിയിൽ എസ്. ജോയ് കുട്ടിയാണ് ടെലിവിഷൻ സംഭാവന ചെയ്തത്. ഇലിപ്പക്കുളം സ്കൂളിലെ അദ്ധ്യാപകരും വായനശാലാ പ്രവർത്തകരും ക്‌ളാസുകൾക്ക് നേതൃത്വം നൽകും. വിവിധ ക്‌ളാസുകളിലെ കുട്ടികൾക്ക് വിവിധ സമയങ്ങളിലാണ് പഠനസൗകര്യം.