ph

കായംകുളം : തോട്ടപ്പള്ളി പൊഴിയിൽ നടക്കുന്ന സർക്കാർ സ്പോൺസേഡ് കരിമണൽ ഖനനത്തിൽ അഴിമതി വിഹിതം കിട്ടിയാൽ അവസാനിപ്പിക്കുന്ന സമരമാണ് സി.പി.ഐയുടേതെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.എ.ത്രിവിക്രമൻ തമ്പി പറഞ്ഞു. പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവിശ്വാസികളായ മന്ത്രിമാർ ധനാകർഷണ യന്ത്രം അരയിൽ കെട്ടിയാണ് കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന പതാക കൈമാറി.കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനോദ്കുമാർ പാണ്ഡവത്ത് സമരസന്ദേശം നൽകി. ആർ. മോഹനൻപിള്ള, കെ.കെ. മുരളി, കെ.ആർ. രാജൻ, കെ. ഹരികുമാർ, കെ.ജി. പ്രഭാകരൻ, ആർ. രാജു, സാജൻ പള്ളിപ്പാട്, അനിൽ മുണ്ടപ്പള്ളി, ജഗി ചിങ്ങോലി, ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.