tv-r

തുറവൂർ: വാടക കുടിശികയുടെ പേരിൽ ദമ്പതികളെ വീട്ടുടമയും ഭാര്യയും ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പരാതി. എഴുപുന്ന അമല പബ്ലിക് സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന എരമല്ലൂർ കളരിക്കൽ രാധാകൃഷ്ണൻ (35), ഭാര്യ സഹിജ (31) എന്നിവരാണ് പരിക്കേറ്റ് തുറവുർ താലൂക്കാശുപത്രിയിൽ കഴിയുന്നത്.9 ന് വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിൽ കത്തിക്ക് കുത്തേറ്റ രാധാകൃഷ്ണന്റെ വയർ ഭാഗത്ത് മൂന്ന് തുന്നലുണ്ട്. അരൂർ സ്വദേശിയും ഭാര്യയുമാണ് ആക്രമണം നടത്തിയതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും കേസെടുത്തിട്ടില്ലെന്ന് അരുൾ പൊലീസ് പറഞ്ഞു.