കറ്റാനം: നാഷണൽ ഹെൽത്ത് സംഘം കാലാവധി തീർന്ന മരുന്നുകൾ വീടുകളിൽ വിതരണം ചെയ്തുവെന്ന പരാതിയിൽ ജില്ലാമെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ തിരികെ എടുത്തു. മെയ് അവസാനം വരെ കാലാവധിയുളള മരുന്നാണ് വിതരണം ചെയ്തതെന്നു പറയുന്നു. പ്രഷർ രോഗത്തിനുള്ള ഗുളിക ഇലിപ്പക്കുളം പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്തത്. ഉപയോഗത്തിനായി പരിശോധിച്ചപ്പോഴാണ് കാലാവധി അവസാനിച്ചതാണെന്നു കണ്ടെത്തിയത്. ഉടൻ അധികൃതർക്കു പരാതിയെ നൽകിയതിനെ തുടർന്ന് തിരികെ എടുക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. മെഡിക്കൽ സംഘം മരുന്നു കൊണ്ടുവന്ന ബോക്സിൽ ഉണ്ടായിരുന്നതാണെന്നും പരിഭ്രമിക്കേണ്ടതില്ലെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.