തുറവൂർ: കുത്തിയതോട് എക്സൈസ് സംഘം ഇന്നലെ നടത്തിയ റെയ്ഡിൽ പാണാവള്ളി കാരാളപ്പതിയ്ക്കു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നും ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 50 ലിറ്റർ വാഷ് പിടികൂടി. പ്രതിയ്ക്കു വേണ്ടി അന്വേഷണം നടത്തി വരികയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.