ambala

അമ്പലപ്പുഴ: ബൈക്ക് മറിഞ്ഞ് റോഡിൽ തലയടിച്ചുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ആയിരം തെങ്ങിൽ നിന്നും മത്സ്യ ബന്ധനത്തിനു ശേഷം ബൈക്കിൽ വരുകയായിരുന്ന പുറക്കാട് പഞ്ചായത്ത് പതിനാലാം വാർഡിൽ കണിയാംപറമ്പ് വീട്ടിൽ പ്രദീപ് (46) ആണ് മരിച്ചത്.ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽ വെ പാലത്തിൽ ഇന്നലെ വൈകിട്ട് 3 ഓടെ ആയിരുന്നു അപകടം.നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ് റോഡിൽ വീണ പ്രദീപിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8 ഓടെ മരിച്ചു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ - അമ്പിളി . മക്കൾ - അനുപമ, ആദിത്യ .