ചേർത്തല:കാഞ്ഞിരപ്പള്ളി പൊടിമ​റ്റം പൂവത്തോട്ട് അഞ്ജു.പി.ഷാജിയുടെ ദുരൂഹ മരണത്തിന് കാരണക്കാരായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂത്ത് മൂവ്‌മെന്റ് യൂണിയൻ ആവശ്യപ്പെട്ടു.യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ് അദ്ധ്യക്ഷനായി.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത്മൂവ്മെന്റ് കോ-ഓർഡിനേ​റ്റർ വി.ശശി കുമാർ,വൈസ് പ്രസിഡന്റുമാരായ സജേഷ് നന്ത്യാട്ട്,അഖിൽ അപ്പുക്കുട്ടൻ,ജോയിന്റ് സെക്രട്ടറിമാരായ റജി പുത്തൻചന്ത,ഷിജു പെരുമ്പളം,കൗൺസിലർമാരായ പ്രിൻസ് മോൻ,ശ്യാംകുമാർ,മിനേഷ്,ഷിബു വയലാർ,സൈജു വട്ടക്കര,ഷാബു ഗോപാൽ,ശ്രീകാന്ത് ചന്തിരൂർ എന്നിവർ പങ്കെടുത്തു.