ചേർത്തല:ജെ എസ് എസിന്റെ മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ജെ.വൈ.എസ് അല്ലെന്നും ഇതുമായി ബന്ധപ്പെട്ട് പത്രമാദ്ധ്യമങ്ങളിൽ വന്ന വാർത്തയുമായി ജെ.വൈ.എസ് സംസ്ഥാന കമ്മിറ്റിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന്സംസ്ഥാന സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.വിവിധ ജില്ലകളിൽ സർക്കാരിനെതിരായി പാർട്ടി നടത്തിയ സമരങ്ങളിൽ ജെ.വൈ.എസിന്റെ പൂർണ്ണ പിന്തുണ നൽകുന്നതായും സംസ്ഥാന ചെയർമാൻ പി.ആർ.ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റെജി റാഫേൽ , ഗോപൻ കൊല്ലം, ഷിബിൻ രാജ് തിരുവനന്തപുരം, ബാബു തില്ലങ്കേരി, സുനീഷ് വയനാട്, ദീപൻ പാലക്കാട്, ഉണ്ണികൃഷണൻ ഇടുക്കി എന്നിവർ അറിയിച്ചു