s

ആലപ്പുഴ: ആലപ്പുഴ ബൈപാസ് കുതിരപ്പന്തി ഓവർബ്രിഡ്ജിന്റെ ഗർഡർ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ 20 ന് തുടങ്ങും. ഇതിനായി അഞ്ച് ദിവസങ്ങളിൽ ട്രെയിൻ ഗതാഗതം ക്രമീകരിക്കാൻ റെയിൽവേ അനുമതി നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.

20 മുതൽ 26 വരെ വെളുപ്പിന് രണ്ട് മണി മുതൽ നാല് വരെയാണ് ഗർഡർ സ്ഥാപിക്കുന്നതിന് റെയിൽവേ സമയം അനുവദിച്ചിട്ടുള്ളത്. ഇതിനായി റെയിൽവെയ്ക്ക് 3,96,030/- രൂപ പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് വിഭാഗം ഡി.ഡി ആയി ഇന്നലെ അടച്ചു. ഗർഡറിന്റെ സാങ്കേതിക പ്രശ്നങ്ങളെചൊല്ലിയാണ് ആറ് ആഴ്ചയിലധികമായി നിർമ്മാണ ജോലികൾ തടസപ്പെട്ടിരുന്നത്.സംസ്ഥാനസർക്കാരിന്റെ ഫലപ്രദമായ ഇടപെടലിനെ തുടർന്ന് റെയിൽവേ പിന്നീട് ഈ തടസം നീക്കി. നേരത്തേ,മാളികമുക്ക് ഓവർബ്രിഡ്ജിന്റെ ഗർഡറുകളും രാത്രിയും പുലർച്ചെയുമായാണ് സ്ഥാപിച്ചത്.

26 ന് ശേഷം രണ്ട് മാസം കൊണ്ട്ഗർഡറിന്റെ മുകളിലെ സ്പാനുകൾ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്ത് ബൈപ്പാ
സിന്റെ പ്രധാന പ്രവൃത്തികൾ പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷ

''കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ സെപ്​തംബറിൽ ബൈപ്പാസ് നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗർഡർ സ്ഥാപിക്കുന്നതിന് അനുമതി നൽകിയ കേന്ദ്ര റെയിൽവേ മന്ത്റി പിയുഷ് ഗോയലിന് നന്ദി അറിയിക്കുന്നു

- മന്ത്റി ജി.സുധാകരൻ