ആലപ്പുഴ:കുട്ടനാടിനെ പ്രളയത്തിൽ നിന്നും രക്ഷിക്കാൻ പിണറായി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെതിരെ ബി.ജെ.പി വീയപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസ സമരം ജില്ലാ ഉപാധ്യക്ഷൻ എൽ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജു ഉത്തമൻ സമരത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി രാജേഷ്, മണ്ഡലം സെക്രട്ടറി നാരായണ ദാസ് ,വൈസ് പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറിമാരായ ശ്യാം പായിപ്പാട്,അനിൽ, മഹിളാമോർച്ച പ്രസിഡന്റ് സീമ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ്, യുവമോർച്ചമണ്ഡലം കമ്മിറ്റി അംഗം അക്ഷയ് തുടങ്ങിയവർപങ്കെടുത്തു.