ആലപ്പുഴ:പട്ടികജാതി ഫണ്ട് വകമാറ്റി ചെലവഴിക്കുവാനുള്ള സർക്കാർ നീക്കം കൊടും ചതിയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ പറഞ്ഞു. ദളിത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പട്ടികജാതി ഓഫീസ് പടിക്കൽ നടത്തിയ പാട്ടകൊട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ബിദുരാഘവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുഗുണൻ, ഗോപി കാളാശ്ശേരി, രതീഷ് പൂന്തോപ്പ്, ശശി ചേർത്തല, ഗ. കൊച്ചു ചെറുക്കൻ, ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.