manco

 ഉദ്ഘാടനം 15ന്

ആലപ്പുഴ : കുട്ടനാടിന്റെ ദീർഘകാലത്തെ സ്വപ്നമായ മങ്കൊമ്പ് പാലം 15ന് നാടിന് സമർപ്പിക്കും. പുളിങ്കുന്ന് - ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ,മണിമല നദിക്ക് കുറുകെ നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം രാവിലെ 10 ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രധാന നിർമ്മാണങ്ങളിൽ ഒന്നാണ് ഇത്. ഈ സർക്കാർ വന്ന ശേഷം കുട്ടനാട് താലൂക്കിൽ ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ വലിയ പാലങ്ങളിൽ ഒന്നുമാണ്. കഞ്ഞിപ്പാടം - വൈശ്യം ഭാഗം പാലം, ചമ്പക്കുളം - കനാൽ ജെട്ടി പാലം എന്നിവ
നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.മൂന്ന് മാസത്തിനുള്ളിൽ കൈനകരിയിലെ പാലവും പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യും. ഇത് കൂടാതെ എട്ട് പാലങ്ങളുടെ നിർമ്മാണം ആരംഭിക്കും. കുട്ടനാട് താലൂക്കിൽ മാത്രം 12 പാലങ്ങളാണ് നിർമ്മിക്കുന്നത്. മങ്കൊമ്പ് പാല
ത്തിന്റെ വടക്കേ കരയിൽ ഒരു റോഡ് നിർമ്മിക്കാനും പൊതുമരാമത്ത് വകുപ്പ് പദ്ധതി ഇട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി.അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എ.അലക്സാണ്ടർ , ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.അശോകൻ തുടങ്ങിയവർ പങ്കെടുക്കും.

72 പാലങ്ങൾ

 ജില്ലയിൽ ഒട്ടാകെ 72 പാലങ്ങളാണ് നിർമ്മിക്കുന്നത്.
 12 എണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു.

ബാക്കിയുള്ളവ നിർമ്മാണ ഘട്ടത്തിൽ

80

24 കി.മീ​റ്റർ വരുന്ന ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ ചെറുതും വലുതുമായ 80 പാലങ്ങൾ നിർമ്മിക്കും

'' കൊവിഡ് നിയന്ത്രണം കാരണം മങ്കൊമ്പ് പാലം ഉദ്ഘാടന ചടങ്ങ് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായി നടത്താൻ കഴിയാത്തതിൽ ഖേദമുണ്ട്. പൊതുയോഗവും പ്രസംഗവും ഉദ്ഘാടനത്തിന് ഉണ്ടാകില്ല.

ജി.സുധാകരൻ

പൊതുമരാമത്ത് മന്ത്രി