tv-r

തുറവൂർ:എഴുപുന്ന തെക്ക് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനകേന്ദ്രം തുടങ്ങി. ഓൺലൈൻ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രയോജനം ലഭിക്കത്തക്കവിധത്തിൽ കോടംതുരുത്ത് അയ്യങ്കാളി സ്മാരക വായനശാല കെട്ടിടത്തിലാണ് പഠന കേന്ദ്രം ആരംഭിച്ചത്. കോടംതുരുത്ത് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ് ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.കോടംതുരുത്ത് ഗവ.വി.വി.എച്ച്.എസ്.ഹെഡ്മാസ്റ്റർ ബഷീർ, ഗവ.എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ഷീല, അജിമോൻ, ബാങ്ക് സെക്രട്ടറി കെ.എൻ.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.