ആലപ്പുഴ: തോട്ടപ്പള്ളി പൊഴി ഉടൻ മുറിച്ച് കുട്ടനാട് അപ്പർ കുട്ടനാട് മേഖലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹരിപ്പാട് മണ്ഡലത്തിൽ സി.പി.ഐ. പ്രതിഷേധ സദസുകൾ സംഘടിപ്പിച്ചു.ഹരിപ്പാട് ടൗണിൽ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയനും കരുവാ​റ്റയിൽ ജില്ലാ കൗൺസിൽ അംഗം ഡി. അനീഷും വിയപുരത്ത് മണ്ഡലം സെക്രട്ടേറിയേ​റ്റ് അംഗം ജി.വിശ്വമോഹനനും ചെറുതനയിൽ കിസാൻ സഭാ മണ്ഡലം സെക്രട്ടറി ടി.കെ. അനിരുദ്ധനും കുമാരപുരത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ദിലീപും ആറാട്ടുപുഴയിൽ മണ്ഡലം സെക്രട്ടറിയേ​റ്റ് അംഗം എം.മുസ്തഫയും പള്ളിപ്പാട് ലോക്കൽ സെക്രട്ടറി കെ.ഗോപിയും ചേപ്പാട് ലോക്കൽ സെക്രട്ടറി രഘുനാഥപിള്ളയും കാർത്തികപള്ളിയിൽ മണ്ഡലം കമ്മി​​റ്റി അംഗം ബി.കെ.രഘുനാഥും ഉദ്ഘാടനം ചെയ്തു.