ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ സഹോദരൻ അയ്യപ്പൻ നടത്തിയ പന്തിഭോജനത്തിന്റെ നൂറ്റി മൂന്നാമത് വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. സമൂഹ സദ്യ നടത്തി സ്വാമി സുഖാകാശ സരസ്വതി ഉദ്ഘാടനം ചെയ്തു. മുട്ടം ബാബു മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വി.നന്ദകുമാർ, സാംബവ മഹാസഭ താലൂക്ക് കമ്മിറ്റി അംഗം വി.കെ ദിവാകരൻ, ചേപ്പാട് യൂണിയൻ കൗൺസിലർ രഘുനാഥൻ, മുട്ടം സുരേഷ്, വനിതാ സംഘം പ്രസിഡന്റ് സി.മഹിളാ മണി തുടങ്ങിയവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗം ബി.ദേവദാസ് സ്വാഗതവും ടി.വി ജീനചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക സാമുദായിക നേതാക്കൾ പങ്കെടുത്തു.