ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ തുലാം പറമ്പ് 375ാം നമ്പർ ശാഖയിൽ കൊവിഡ് ദുരിതാശ്വാസ സഹായ വിതരണം യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായ വിതരണം യൂണിയൻ കൗൺസിലർ പി.എസ് അശോക് കുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സുദർശനൻ അദ്ധ്യക്ഷനായി. കമ്മിറ്റി അംഗം ഡോ.സോമരാജൻ, രവീന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി അംഗം ലളിത, വനിതാ സംഘം സെക്രട്ടറി സുശീല എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് രാജപ്പൻ സ്വാഗതവും കമ്മിറ്റി അംഗം പ്രസന്നൻ നന്ദിയും പറഞ്ഞു.