ഹരിപ്പാട്: കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ നടക്കുന്ന റിലേ നിരാഹാര സമരത്തിന് പി​ന്തുണയുമായി​ ചിങ്ങോലി മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി ഷൂക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജി ശാന്തകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി രാമചന്ദ്രൻ, ഡി.സി.സി അംഗം രഞ്ജിത് ചിങ്ങോലി, ബ്ലോക്ക് സെക്രട്ടറി ശശി, ദളിത് ജില്ലാ സെക്രട്ടറി ഐശ്വര്യതങ്കപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നിയാസ്, അംഗങ്ങളായ സജിനി, ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാരായ പി.ടി. ബിജു സ്വാഗതവും തുളസീധരൻ നന്ദിയും പറഞ്ഞു.