ഹരിപ്പാട്: കുഞ്ഞുങ്ങൾക്കായി ശുദ്ധ ജല വിതരണത്തിന് പദ്ധതിയുമായി ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌. ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള വിവിധ ഗ്രാമ പഞ്ചായത്തുകളിൽ തിരഞ്ഞെടുക്കപ്പെട്ട 52 അംഗൻവാടികളിലാണ് ആർ. ഒ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ബ്ലോക്ക്‌ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ് നിർവഹിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ആദ്യ ആർ. ഒ പ്ലാന്റ് സ്ഥാപിച്ചത്. കരുവാറ്റയിൽ 13, കുമാരപുരം പഞ്ചായത്തിൽ -7, പള്ളിപ്പാട് -8, ചെറുതന -9, തൃക്കുന്നപ്പുഴ -7, വീയപുരം -2, കാർത്തികപ്പള്ളി -6 എന്നിങ്ങനെയായി ആർ. ഒ പ്ലാന്റുകൾ. പ്ളാന്റ് ഒന്നി​ന് 10, 000 രൂപ വീതം അഞ്ചര ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു കൊല്ലശ്ശേരി അദ്ധ്യക്ഷനായി. കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.സുജാത, വൈസ് പ്രസിഡന്റ്‌ സുരേഷ് കളരിക്കൽ, വാർഡ് മെമ്പർ ജെ.ചന്ദ്രവതി, ജനപ്രതിനിധികളായ ഷീല രാജൻ, എസ്.സുമ, പി.ലേഖ, കെ.ആർ രാജൻ എന്നിവർ പങ്കെടുത്തു.