ഹരിപ്പാട്: ആറാട്ടുപുഴ മുതൽ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്ത് നടക്കുന്ന കരിമണൽ ഖനനത്തിനെതിരെ കെ.പി.സി.സി വിചാർ വിഭാഗ് ആറാട്ടുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. മുൻ എം.എൽ.എ അഡ്വ.ബി.ബാബുപ്രസാദ്‌ ഉദ്‌ഘാടനം ചെയ്തു. വിചാർ വിഭാഗ് മണ്ഡലം പ്രസിഡന്റ് എ.രതീശൻ അദ്ധ്യക്ഷനായി. വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട്‌ മുഖ്യ പ്രഭാഷണം നടത്തി. വിചാർ വിഭാഗ് ജില്ലാ സെക്രട്ടറിമാരായ ഡോ.പി.രാജേന്ദ്രൻ നായർ, എൻ.രാജ്‌നാഥ്, ആർ.രാജേഷ് കുമാർ, കോൺഗ്രസ്‌ സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ്.സജീവൻ, വിചാർ വിഭാഗ് മണ്ഡലം ഭാരവാഹികളായ സുഭാഷ്, തങ്കുമോൻ, ടി.ഭക്തവത്സലൻ, ഒ.കെ.ചന്ദ്രൻ വിജയൻ എന്നിവർ സംസാരിച്ചു.