cycle-rally

ആലപ്പുഴ : ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പി സൈക്കിൾ ക്ലബിന്റെ സഹകരത്തോടെ കൊറോണ ബോധവൽകരണ റാലി. ആലപ്പുഴ എസ്.ഡി കോളേജിന് മുൻവശത്ത് നിന്ന് ആരംഭിച്ചു ജില്ലയിൽ മൂന്നുദിവസങ്ങളിലായി പര്യടനം നടത്തും.

ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു.

200 പേർ പത്തുപേർ വീതമുള്ള ഗ്രൂപ്പുകളായി സാമൂഹ്യ അകലം പാലിച്ചായിരിക്കും സഞ്ചരിക്കുക. ചടങ്ങിൽ വി.ജി. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ഷിബു ഡേവിഡ്, സി.ടി. സോജി, ആർ.ദേവനാരായണൻ, ജെയ്‌മോൻ കോര , സന്തോഷ് ജോസഫ് എന്നിവർ പങ്കെടുത്തു. സൈക്കിൾ സവാരി ജീവിത ഭാഗമാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു