ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിൽ കള്ളിക്കാട് സെന്റ് സെബാസ്റ്റ്യൻ എൽ.പി സ്ക്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയ്ക്ക് ഓൺലൈൻ വഴി പഠനത്തിനാവശ്യമായ ടിവിയും കേബിൾ കണക്ഷൻ ഉൾപ്പടെ യൂത്ത് കോൺഗ്രസ് വീട്ടിൽ എത്തിച്ചു. വിതരണോദ്ഘാടനം മുൻ എം.എൽ.എ അഡ്വ.ബി. ബാബു പ്രസാദ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.പീ.പ്രവീൺ, വിഷ്ണു.ആർ.ഹരിപ്പാട്, ആറാട്ടുപുഴ സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ്.സജീവൻ, ഡി.സി.സി അംഗങ്ങളായ കെ.രാജീവൻ, ബിജു ജയദേവ്, റാഫി, ബ്ലോക്ക് ട്രെഷറർ ആർ.സതീശൻ, മെമ്പർ എസ്.ശ്യാംകുമാർ, ബ്ലോക്ക് സെക്രട്ടറി വൈക്കം സന്തോഷ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ആർ.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.