ഹരിപ്പാട്: കൂട്ടുകാരന് വാഹനം വാങ്ങാൻ ജാമ്യം നിന്നതിനെ തുടർന്ന് കേസിൽ അകപ്പെട്ട് നാട്ടിൽ എത്താൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങിയ കാർത്തികപ്പള്ളി, മഹാദേവി കാട് പുത്തൂർ തറയിൽ ജയൻ യശോധരനെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യ ജയശങ്കർക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി​. 2013 ൽ സുഹൃത്തിന് വാഹനം വാങ്ങാൻ ജാമ്യം നിന്ന കേസിലാണ് ജയൻ നിയമക്കുരുക്കിൽപ്പെട്ടത്. കോവിഡ് കാലത്ത് വിദേശ രാജ്യങ്ങൾ കേസുകൾക്ക് നൽകാറുള്ള ഇളവുകളിൽ ഹൃദയ രോഗി കൂടിയായ ജയനെ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.